കോഴിക്കോട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാർ ഡ്രെെവർ മരിച്ചു
Jan 17, 2025, 11:53 IST
കോഴിക്കോട്: ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാർ ഡ്രൈവർ മരിച്ചു. എലത്തൂർ സ്വദേശി മുഹമ്മദ് മസൂദ് (34) ആണ് മരിച്ചത്.കോഴിക്കോട്-വയനാട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ 11 പേർ ചികിത്സയിലാണ്.
താമരശ്ശേരിക്കും പരപ്പൻപൊയിലിനും ഇടയിൽ ഓടക്കുന്നിൽ കഴിഞ്ഞ ദിവസം രാത്രി 11:15 നാണ് അപകടമുണ്ടായത്. കാർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. എതിർദിശയിൽനിന്നുവന്ന ബസിൽ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു.
തൊട്ടുപിന്നാലെ എത്തിയ ലോറിയും കാറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. കാറിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കും ബസ്സിൽ ഉണ്ടായിരുന്ന ഒൻപത് പേർക്കുമാണ് പരിക്കേറ്റത്. ലോറിയിൽ ഉണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു