അങ്കമാലിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ ഇറങ്ങിയോടി

car

അങ്കമാലി ടൗണില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ക്യാബിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഇറങ്ങിയോടി. ഇന്ന് പുലര്‍ച്ചെ 5.40ഓടെയായിരുന്നു സംഭവം.

ആലുവ സ്വദേശി ആഷിക്കിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അങ്കമാലി ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.

Tags