കണ്ണൂര്‍ തളിപറമ്പില്‍ വാഹനാപകടം; രണ്ട് യുവാക്കള്‍ മരിച്ചു

google news
accident

കണ്ണൂര്‍ തളിപറമ്പിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ തളിപറമ്പ് ആലിങ്കീല്‍ തീയേറ്ററിന് സമീപമായിരുന്നു അപകടം.

കുസൃത്കുന്നിലെ ജോയല്‍ ജോസ് (23), പാടിയിലെ ജോമോന്‍ ഡൊമിനിക്ക് (22) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നു.

Tags