കള്ളക്കടത്തുകാര്‍ പറയുന്നതിനനുസരിച്ച് ഭരിക്കാനാവില്ല, അന്‍വര്‍ വലതുപക്ഷത്തിന്റെ ചതിക്കുഴിയില്‍ വീണിരിക്കുകയാണെന്ന് എം സ്വരാജ്

swaraj
swaraj

മുഖ്യമന്ത്രിക്കും സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ പി വി അന്‍വറിനെതിരെ സിപിഐഎം നേതാവ് എം സ്വരാജ്. ഇടതുപക്ഷം വിട്ടുപോകാന്‍ കാരണമുണ്ടാക്കുകയാണ് അന്‍വറെന്ന് സ്വരാജ് പറഞ്ഞു. 

സര്‍ക്കാരിനെ അന്‍വര്‍ ആക്ഷേപിക്കുകയാണ്. അന്വേഷണമോ നടപടികളോ അല്ല അന്‍വറിന് ആവശ്യം. കള്ളക്കടത്തുകാരുടെ കാര്യം ഉയര്‍ത്തിപ്പിടിക്കുകയാണ് അന്‍വര്‍ ചെയ്യുന്നത്. ഇങ്ങനെ ആരോപണം ഉന്നയിക്കുന്നത് മോശമാണെന്നും സ്വരാജ് പറഞ്ഞു.

ഇപ്പോള്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്‍വറിന്റെ ഉദ്ദേശശുദ്ധിയെത്തന്നെ സംശയത്തിലാക്കുകയാണ്. കള്ളക്കടത്തുകാര്‍ പറയുന്നതിനനുസരിച്ച് ഭരിക്കാനാവില്ല. അവരുടെ വാക്കുകള്‍ വിശ്വസിച്ച് ആരോപണമുന്നയിക്കരുത്. അന്‍വര്‍ വലതുപക്ഷത്തിന്റെ ചതിക്കുഴിയില്‍ വീണിരിക്കുകയാണ്. സാധാരണക്കാരുടെ പ്രതീക്ഷയാണ് സിപിഐഎം. അന്‍വര്‍ എംഎല്‍എ വലതുപക്ഷത്തിന്റെ നാവായിമാറി. സര്‍ക്കാര്‍ ശരിയായ ദിശയിലാണ് പോകുന്നത്. എന്നാല്‍ അന്‍വറിന്റേത് ഇടതുപക്ഷ വിരുദ്ധ നിലപാടാണ്. ഇതെല്ലാം ജനം പുച്ഛിച്ചുതള്ളുമെന്നും സ്വരാജ് പറഞ്ഞു.

Tags