ശബരിമല സ്വത്ത് വിവരവും ആസ്തിയും വെളിപ്പെടുത്താനാകില്ലെന്ന് ദേവസ്വം കമ്മീഷണര്‍

google news
sabarimala

 ശബരിമല ക്ഷേത്രത്തിന്റെ സ്വത്ത് വിവരവും ആസ്തിയും വെളിപ്പെടുത്താനാകില്ലെന്ന് ദേവസ്വം കമ്മീഷണര്‍. ഏറ്റവും വലിയ വരുമാനമുള്ള തിരുപ്പതി ദേവസ്വം ഉള്‍പ്പെടെ സ്വത്ത് വിവരം വെളിപ്പെടുത്തുമ്പോഴാണ് സുരക്ഷാകാരണം ചൂണ്ടിക്കാട്ടി ആസ്തി വിവരം വെളിപ്പെടുത്തില്ലെന്ന് ദേവസ്വം കമ്മീഷണര്‍ വ്യക്തമാക്കുന്നത്. 

ശബരിമല ക്ഷേത്രത്തിന്റേതായി ധനലക്ഷ്മി ബാങ്കില്‍ 41.74 കോടിയുടെ സ്ഥിര നിക്ഷേപമുണ്ട്. ക്ഷേത്ര സ്വത്തിലെ സ്വര്‍ണ്ണം, വെള്ളി, വജ്രം, രത്‌നം, മരതകം എന്നിവയുടെ മൂല്യം സുരക്ഷാപ്രശ്‌നം ഉള്ളതിനാല്‍ വെളിപ്പെടുത്താനാകില്ല. ക്ഷേത്രത്തിന് പൗരാണികമായി ലഭിച്ച വസ്തുക്കള്‍ക്ക് പുറമേ പല കാലയളവുകളില്‍ ലഭിച്ച ഭൂമികള്‍ സംബന്ധിച്ച വിവരവും ഈ ഘട്ടത്തില്‍ നല്‍കാനാവില്ലെന്നാണ് ദേവസ്വം കമ്മീഷണര്‍ പറയുന്നത്.

Tags