ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെത്തി

google news
Shornur railway station

തൃശ്ശൂർ: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവ് കണ്ടെത്തി. സ്റ്റേഷനിലെ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഏകദേശം 5 കിലോ കഞ്ചാവാണ് ബാഗിൽ നിന്നും കണ്ടെത്തിയത്. റെയിൽവേ പോലീസും കേരള പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്ലാറ്റ്ഫോമിൽ നിന്നും വലിയ ബാഗ് കണ്ടെത്തുന്നത്.

ഉറവിടത്തെക്കുറിച്ചും പ്രതികളെക്കുറിച്ചുമുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. റെയിൽവേ സ്റ്റേഷനിലെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. റെയിൽവേ സ്റ്റേഷനുകൾ വഴി വ്യാപകമായി ലഹരിക്കടത്ത് നടത്തുന്നതിനാൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Tags