കാ​ന​ഡ​യി​ൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷത്തിന്‍റെ തട്ടിപ്പ്​ നടത്തിയ മു​ഖ്യ​പ്ര​തി അറസ്റ്റിൽ

google news
JOB

ഏ​റ്റു​മാ​നൂ​ർ: തെ​ള്ള​കം സ്വ​ദേ​ശി​യു​ടെ ഭാ​ര്യ​ക്ക്​ കാ​ന​ഡ​യി​ൽ കെ​യ​ർ​ടേ​ക്ക​ർ ജോ​ലി​ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ്​ ​വി​ശ്വ​സി​പ്പി​ച്ച് പ​ല​ത​വ​ണ​ക​ളാ​യി പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യ സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. അ​ങ്ക​മാ​ലി സ്വ​ദേ​ശി ഡേ​വി​സാണ്​ (67) പി​ടി​യി​ലാ​യ​ത്.

ജോ​ലി ല​ഭി​ക്കു​ന്ന​തി​നാ​യി ആ​ദ്യം ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി​യാ​ൽ മ​തി​യെ​ന്നും ബാ​ക്കി തു​ക ജോ​ലി ല​ഭി​ച്ച ശേ​ഷം ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന്​ പ​റ​ഞ്ഞിരുന്നു. എ​ന്നാ​ൽ വ്യാ​ജ​മാ​യി നി​ര്‍മി​ച്ച കാ​ന​ഡ​യി​ലെ വ​ർ​ക്ക് പെ​ർ​മി​റ്റും മ​റ്റും കാ​ണി​ച്ച്​ പ​ല പ​ത​വ​ണ​ക​ളാ​യി പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യെതു​ട​ർ​ന്ന് ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​കാ​ർ​ത്തി​ക്കി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ മു​ഖ്യ​പ്ര​തി​യാ​യ ഡേ​വി​സി​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ഏ​റ്റു​മാ​നൂ​ർ എ​സ്.​എ​ച്ച്.​ഒ ഷോ​ജോ വ​ർ​ഗീ​സ്, എ​സ്.​ഐ കെ.​സൈ​ജു, എ.​എ​സ്.​ഐ സ​ജി, സി.​പി.​ഒ​മാ​രാ​യ ഡെ​ന്നി, അ​നീ​ഷ്, മ​നോ​ജ് കെ.​പി എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. മ​റ്റു​പ്ര​തി​ക​ള്‍ക്കാ​യി തി​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി.
 

Tags