കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും

google news
sfi

പൊലീസ് സുരക്ഷയില്‍ കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇന്നു രാവിലെ ഒമ്പത് മണി മുതലാണ് വോട്ടെടുപ്പ്. ഉച്ചവരെ വോട്ടെടുപ്പും ഉച്ചക്ക് ശേഷം വോട്ടെണ്ണലും എന്ന നിലയിലാണ് തെരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.

ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് എം എസ് എഫിന്റെ യു യു സി മാരാണ് ഹൈക്കോടതിയെ സമീപിച്ചത്. എസ് എഫ് ഐയും എം എസ് എഫ് – കെ എസ് യു മുന്നണിയും തമ്മിലാണ് പ്രധാന മത്സരം.

Tags