കേരളത്തിൽ സി.പി.എമ്മിൽ നടക്കുന്നത് കൊള്ള മുതൽ പങ്ക് വെക്കലും ഒത്ത് തീർപ്പും; സി.പി. ജോൺ

cp john
cp john

കൽപറ്റ: കേരളത്തിലെ സിപിഎമ്മിൽ ഇപ്പോൾ നടക്കുന്നത് കൊള്ള മുതൽ പങ്കുവെക്കലും അതിൻറെ ഒത്തുതീർപ്പ് ചർച്ചകളും മാത്രമാണെന്ന് സി.എം പി. ജനറൽ സെക്രട്ടറി സി പി ജോൺ ആരോപിച്ചു. പി.വി.അൻവർ എം.എൽ എ കഴിഞ്ഞ ദിവസങ്ങളിൽ ഉയർത്തിയ ആരോപണങ്ങൾ ഇതാണ് കാണിക്കുന്നത്. സിപിഎമ്മിലും സർക്കാറിലും നടക്കുന്നത് മുംബൈ അധോലോക സംഘങ്ങളെ നാണിപ്പിക്കുന്ന തരത്തിലുള്ള  കൊടും കൊള്ള നടത്തിയവർ  തമ്മിലുള്ള ഭാഗം വെപ്പ് തർക്കങ്ങൾ മാത്രമാനിന്നും അദ്ദേഹം പറഞ്ഞു.

ഇതിൽ ഏത് പക്ഷത്താണ് എന്ന ചോദ്യം സാധാരണക്കാരെ സംബന്ധിച്ച് പ്രസക്തമല്ല. ഇടത് സർക്കാരിനെ നയിക്കുന്ന സിപിഎം സോഷ്യൽ ഫാസിസ്റ്റ് നേതൃത്വം "ഡീപ്പ് സ്റ്റേറ്റ് ക്രൈസിസ്'"(deep state crisis)  എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. ഇപ്പോൾ നടക്കുന്നത് അതിൻറെ ഫലമായി ഉണ്ടായ  കുഴപ്പങ്ങൾ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കമ്മ്യൂണിസ്റ്റു ലേബലിൽ ഉള്ള ഒരു പ്രസ്ഥാനം എത്രമാത്രം തരംതാഴാമെന്നതിൻ്റെ ഒടുവിലത്തെ ദുഷ്ടാന്തമാണ് മുഖ്യമന്തിയുടെ ഓഫീസിനും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരായ  അൻവറിൻ്റെ പരസ്യ ആരോപണങ്ങളും തുടർന്ന് നടന്ന ഒത്ത് തീർപ്പു ചർച്ചകളും എന്ന് സി.പി. ജോൺ  ആരോപിച്ചു. 

ബത്തേരിയിൽ വച്ച് നടക്കുന്ന സി.എം.പി. സംസ്ഥാന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സി.പി. ജോൺ. സംസ്ഥാന സിക്രട്ടറി സി.എൻ. വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.എ. അജീർ , വി.കെ. രവീന്ദ്രൻ, കെ.സുരേഷ് ബാബു., എ.നിസാർ , കെ.എ. കുര്യൻ, കാഞ്ചന മാച്ചേരി , ടി.കെ.ഭൂപേഷ് , അഷ്റഫ് മണക്കടവൻ എന്നിവർ പ്രസംഗിച്ചു.