പാലക്കാട് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറി തലകീഴായി മറിഞ്ഞു

accident

ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. പാലക്കാട് തൃശൂര്‍ ദേശീയപാതയില്‍ ചിതലിയിലാണ് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ അപകടം ഉണ്ടായത്. 

തമിഴ്‌നാട്ടില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറി അപകടത്തില്‍ തലകീഴായി മറിഞ്ഞു. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ മുന്‍വശം തകരുകയും ചെയ്തു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Tags