ശബരിമലയില്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനവുമായി ബിഎസ്എന്‍എല്ലും ദേവസ്വം ബോര്‍ഡും

BSNL with National Wi-Fi Roaming Service
BSNL with National Wi-Fi Roaming Service

ഇനി നിങ്ങള്‍ക്ക് അരമണിക്കൂറില്‍ കൂടുതല്‍ ഡാറ്റ ഉപയോഗിക്കേണ്ടതുണ്ടെങ്കില്‍ പേയ്‌മെന്റ് നല്‍കിയും സേവനം ആസ്വദിക്കാം.

ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കു ബിഎസ്എന്‍എല്ലും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് സൗജന്യമായി ഇന്റര്‍നെറ്റ് നല്‍കും. ഇതിനായി നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ 48 വൈഫൈ സ്‌പോട്ടുകള്‍ ഒരുക്കിക്കഴിഞ്ഞു. ഏത് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറുടെ സിം ഉപയോഗിച്ചും സൗജന്യ സേവനം ഉപയോഗിക്കാവുന്നതാണ്. ആദ്യത്തെ അരമണിക്കൂര്‍ ഒരു സിമ്മില്‍ സൗജന്യമായി 4 ജി ഇന്റര്‍നെറ്റ് ലഭിക്കും.

ഇതു ലഭിക്കാനായി ഫോണിലെ വൈഫൈ ഓപ്ഷന്‍ ലോങ്ങ് പ്രസ് ചെയ്യുമ്പോള്‍ ബിഎസ്എന്‍എല്‍ വൈഫൈ കാണാം. അതില്‍ പബ്ലിക് വൈഫൈ ക്ലിക്ക് ചെയ്ത് ഫോണ്‍ നമ്പര്‍ കൊടുക്കുമ്പോള്‍ ഒടിപി ലഭിക്കും. അത് കൊടുത്തശേഷം ഡാറ്റ സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.

ഇനി നിങ്ങള്‍ക്ക് അരമണിക്കൂറില്‍ കൂടുതല്‍ ഡാറ്റ ഉപയോഗിക്കേണ്ടതുണ്ടെങ്കില്‍ പേയ്‌മെന്റ് നല്‍കിയും സേവനം ആസ്വദിക്കാം.

Tags