ബി.എസ്‌സി. നഴ്‌സിങ്, പാരാമെഡിക്കൽ ഓപ്ഷൻ നൽകാം; സ്പെഷ്യൽ അലോട്മെന്റ്
Nov 24, 2024, 20:30 IST
തിരുവനന്തപുരം: ബി.എസ്‌സി. നഴ്‌സിങ്ങിലേക്കും മറ്റ് പാരാമെഡിക്കൽ ബിരുദ കോഴ്‌സുകളിലേക്കും സ്പെഷ്യൽ അലോട്മെന്റ് നടത്തും. റാങ്ക് പട്ടികയിലുള്ളവർക്ക് 26-ന് വൈകീട്ട് അഞ്ചുവരെ കോഴ്‌സ്, കോളേജ് ഓപ്ഷനുകൾ നൽകാം.27-ന് സ്പെഷ്യൽ അലോട്മെന്റ് നടത്തും.
മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. മുൻ അലോട്മെന്റുകൾ വഴി പ്രവേശനം നേടിയവർ കോളേജുകളിൽനിന്നുള്ള എൻ.ഒ.സി. ഓപ്ഷൻ സമർപ്പിക്കുമ്പോൾ അപ്‌ലോഡ് ചെയ്യണം.
നേരത്തേ അലോട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ ഈ അലോട്മെന്റിൽ പരിഗണിക്കില്ല. അലോട്മെന്റ് ലഭിക്കുന്നവർ 28-നകം പ്രവേശനം നേടണം. വെബ്സൈറ്റ്: www.lbscetnre.kerala.gov.in