ബി.എസ്‌സി. നഴ്‌സിങ് പ്രവേശനപരീക്ഷ വേണ്ടെന്നുെവച്ച് സംസ്ഥാന സർക്കാർ

nursing entrance exam

തിരുവനന്തപുരം: ഇത്തവണ  ബി.എസ്‌സി. നഴ്‌സിങ് പ്രവേശനപരീക്ഷ വേണ്ടെന്നുെവച്ച് സംസ്ഥാനസർക്കാർ. ഇക്കാര്യത്തിൽ കൂടുതൽ ആലോചനകൾ വേണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ദേശീയ നഴ്‌സിങ് കൗൺസിൽ കഴിഞ്ഞവർഷംതന്നെ നിർദേശിച്ചിരുന്നെങ്കിലും ഇനിയും പല സംസ്ഥാനവും എൻട്രൻസ് പരീക്ഷ ഏർപ്പെടുത്തിയിട്ടില്ല.

പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലല്ലാതെ നടത്തുന്ന കോഴ്‌സുകൾക്ക് അംഗീകാരം നൽകില്ലെന്നും കുട്ടികൾക്ക് രജിസ്‌ട്രേഷൻ അനുവദിക്കില്ലെന്നുമായിരുന്നു ദേശീയ നഴ്‌സിങ് കൗൺസിൽ അറിയിച്ചിരുന്നത്. കഴിഞ്ഞവർഷം പ്രവേശനനടപടികൾ തുടങ്ങിയതിനാൽ ഇളവ് തേടുകയായിരുന്നു.

പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽനിന്ന് എൽ.ബി.എസ്. സെന്ററാണ് നിലവിൽ പ്രവേശനനടപടികൾ പൂർത്തിയാക്കുന്നത്. സർക്കാർ കോളേജുകളിലെ മുഴുവൻ സീറ്റിലും സ്വാശ്രയ കോളേജുകളിലെ പകുതി സർക്കാർ സീറ്റുകളിലേക്കുമാണ് ഈ റാങ്ക് ലിസ്റ്റിൽനിന്ന് കുട്ടികളെ അലോട്ട്ചെയ്യുന്നത്.

Tags