എ സിയുടെ തണുപ്പ് കൂട്ടിയ എട്ടുവയസുകാരനെ ക്രൂരമായി ആക്രമിച്ചു; ഡ്രം പരിശീലകന്‍ അറസ്റ്റില്‍

google news
arrest1
ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

എ സിയുടെ തണുപ്പ് കൂട്ടിയതിന് എട്ടുവയസുകാരനെ ക്രൂരമായി ആക്രമിച്ച ഡ്രം പരിശീലകന്‍ അറസ്റ്റില്‍ . കൊച്ചി പൊന്നുരുന്നി സ്വദേശിയായ ഗോപുവാണ് കുട്ടിയെ ആക്രമിച്ചതിന് അറസ്റ്റിലായത്. ഇയാള്‍ കുട്ടിയുടെ മുഖത്തടിച്ചെന്നും മാന്തി പരുക്കേല്‍പ്പിച്ചെന്നുമായിരുന്നു കുട്ടിയുടെ കുടുംബത്തിന്റെ പരാതി.

ഇന്നലെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കുട്ടി ഗോപുവിന്റെ കീഴിലാണ് ഡ്രംസ് പരിശീലിച്ചുവന്നിരുന്നത്.  ഇന്നലെ ക്ലാസ് മുറിയിലെ എ സിയിലെ താപനില കുട്ടി 24 ഡിഗ്രിയില്‍ നിന്നും 16 ഡിഗ്രിയിലേക്ക് മാറ്റിയതിനായിരുന്നു അധ്യാപകന്റെ ക്രൂരമര്‍ദനം.

ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടിയുടെ മുഖത്ത് ആക്രമത്തില്‍ പരുക്കേറ്റിട്ടുണ്ട്.

Tags