മുകേഷ് രാജിവെയ്ക്കണം; നിങ്ങൾ അങ്ങനെ ചെയ്തതുകൊണ്ട് ഞങ്ങൾ ഇങ്ങനെ ചെയ്‌തെന്ന നിലപാട് ശരിയല്ല; ബൃന്ദാ കാരാട്ട്
ന്യൂഡല്‍ഹി: ലൈംഗിക ചൂഷണ ആരോപണ വിധേയനായ കൊല്ലം എം.എല്‍.എ. എം. മുകേഷ് രാജിവെയ്ക്കണമെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. കോൺഗ്രസ് എംഎൽഎമാർ മുമ്പ് തങ്ങൾക്കെതിരെ ആരോപണമുയർന്നപ്പോൾ രാജി വെച്ചില്ല എന്നത് രാജി വെക്കാതിരിക്കാനുള്ള ന്യായമാവരുതെന്നും കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്ന പശ്ചാത്തലത്തിൽ മുകേഷ് രാജി വെച്ച് അന്വേഷണം നേരിടണമെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി. പാര്‍ട്ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയായിരുന്നു പ്രതികരണം.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അനന്തരഫലത്തെ കുറിച്ച് ചില ചിന്തകള്‍ എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. ഹേമാ കമ്മിറ്റി രൂപവത്കരിക്കപ്പെട്ടതിനെയും ഇടതുസര്‍ക്കാരിന്റെ നിലപാടിനെയും ലേഖനത്തില്‍ ബൃന്ദ പ്രകീര്‍ത്തിക്കുന്നുണ്ട്. എന്നാൽ ലൈംഗിക ചൂഷണ ആരോപണ വിധേയനായ മുകേഷിനെതിരേ കേസ് എടുത്തതിലൂടെ സര്‍ക്കാര്‍ കുറ്റക്കാരെ സംരക്ഷിക്കുകയാണെന്ന കോണ്‍ഗ്രസിന്റെ വ്യാജ ആരോപണത്തിന് പിന്നിലെ തരംതാണ രാഷ്ട്രീയം വെളിപ്പെട്ടുവെന്നും ബൃന്ദ പറയുന്നു.