വധുവിനെ വരന്‍ മര്‍ദിച്ചു ; വിവാഹം കഴിഞ്ഞ് ഏഴാം ദിവസം യുവദമ്പതികള്‍ വേര്‍പിരിഞ്ഞു

google news
marriage

വധുവിനെ വരന്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് വിവാഹം കഴിഞ്ഞ് ഏഴാം ദിവസം യുവദമ്പതികള്‍ വേര്‍പിരിഞ്ഞു. പൊലീസ് സ്റ്റേഷനില്‍ വച്ച് താലിമാല മടക്കിനല്‍കിയായിരുന്നു വേര്‍പിരിയല്‍. വരന്റെ വീട്ടിലേക്ക് വിരുന്നിനെത്തിയ വധുവിന്റെ വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ട് കാര്യം തിരക്കിയപ്പോഴാണ് മര്‍ദന വിവരം പുറത്തറിഞ്ഞത്.

തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ പന്തീരാങ്കാവ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വധുവിന്റെ പിതാവ് പരാതി നല്‍കുകയും ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് വധുവും വീട്ടുകാരും പൊലീസിനെ അറിയിക്കുകയും ചെയ്തു. മെയ് 5ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.

Tags