ബ്രഹ്മപുരത്തേത് ഒരു സർക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

google news
Minister MV Govindan Master

കൊച്ചി : ബ്രഹ്മപുരത്തേത് ഒരു സർക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സർക്കാരിനും കോർപ്പറേഷനും ജനങ്ങൾക്കും വിഷയത്തിൽ ഉത്തരവാദിത്തമുണ്ട്. ഒരു സർക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തേത്. പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൃത്യമായ നടപടികളുണ്ടാകും. കൊല്ലം മാതൃകയിൽ മാലിന്യ സംസ്കരണം നടക്കും. ആക്ഷേപങ്ങൾ പരിശോധിക്കും. മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയതാണ്.ആക്ഷേപങ്ങൾ പരിശോധിക്കുമെന്നും തദ്ദേശ വകുപ്പിനെതിരായ അന്വേഷണം ശരിയല്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. 

കരാർ കമ്പനിക്ക് പണം കൊടുത്തതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ശരിയല്ലെന്നും തദ്ദേശവകുപ്പ് കൃത്യമായി പരിശോധിച്ചാണ് പണം നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു. താൻ മന്ത്രിയായിരിക്കുമ്പോഴും മേയറെയും കരാറുകാരെയും വിളിച്ച് റിവ്യു നടത്തിയിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന് സർക്കാരിനും ജനങ്ങൾക്കും നഗരസഭയ്ക്കും എല്ലാം ഉത്തരവാദിത്തമുണ്ട്. നല്ല ജാഗ്രതയുള്ള പണി സർക്കാർ ചെയ്യുന്നുണ്ടെന്നുമായിരുന്നു വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം. 

Tags