ദുരൂഹ സാഹചര്യത്തിൽ കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പുഴയിൽ
drowned
ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്. വീടിന് പുറകിലെ പുഴയിൽ വീണോ എന്ന സംശയത്തെ തുടർന്ന് പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

കോഴിക്കോട്  : താമരശേരി അണ്ടോണയിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. വെള്ളച്ചാലിൽ വീട്ടിൽ മുഹമ്മദ് അമീന്റെ മൃതദേഹമാണ് പുഴയിൽ നിന്നും ലഭിച്ചത്.

ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്. വീടിന് പുറകിലെ പുഴയിൽ വീണോ എന്ന സംശയത്തെ തുടർന്ന് പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

Share this story