കണ്ണൂര്‍ പളളൂരില്‍ പതിമൂന്ന് വയസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

google news
ssss
 
കണ്ണൂര്‍: പതിമൂന്ന് വയസുകാരനെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പളളൂര്‍ കോയ്യോട്ട് തെരുവിലെ ഗുരുസി പറമ്പത്ത് ജി.പി കിഷോറാണ് മരിച്ചത്. ജി.പി സിജേഷിന്റെയും മാരാങ്കണ്ടി പുനത്തില്‍ മുക്കിലെ സി.ജയശ്രീലക്ഷ്മിയുടെയും മകനാണ്. പളളൂര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റു മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക്മാറ്റി. അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തിട്ടുണ്ട്.

Tags