കണ്ണൂര്‍ പാനൂരിൽ നാടന്‍ ബോംബുകള്‍ കണ്ടെത്തി
bombseized

കണ്ണൂര്‍ : പാനൂർ പോലീസ് സ്റ്റേഷന്‍ പരിധിയിൽ പോലീസ് നടത്തിയ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതിനുള്ള പരിശോധനയില്‍ മൊകേരി കുനുമ്മൽ എന്ന സ്ഥലത്ത് നിന്നും 4 നാടന്‍ ബോംബുകള്‍ കണ്ടെത്തി. അബ്ദുൾ സമദ് എന്നയാളുടെ ആള്‍ താമസമില്ലാത്ത വീടിന്‍റെ അടുക്കളയുടെ ടെറസ്സില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ച നിലയില്‍ ആയിരുന്നു ബോംബുകള്‍.

ഒഴിഞ്ഞ ഐസ്ക്രീം ബോള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചവയാണ് പിടികൂടിയ ബോംബുകള്‍. സ്ഥലത്തു നിന്നും ചണ നൂലുകള്‍, വെടിമരുന്നിന്‍റെ തിരി എന്നിവ പോലീസ് കണ്ടെത്തി. പാനൂര്‍ SI മനോഹരന്‍, SI ബെന്നി മാത്യൂ, ASI സുജോയ്, ബോംബ് സ്ക്വാഡ് SI ബാബു, CPO ലിമേഷ്, പ്രവീണ്‍ തുടങ്ങിയവര്‍ ബോംബുകള്‍ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Share this story