അങ്കണവാടിയില്‍ നല്‍കിയത് തിളച്ച പാല്‍ ; അഞ്ചു വയസുകാരന് ഗുരുതര പൊള്ളല്‍

google news
child

ഭിന്നശേഷിക്കാരനായ അഞ്ചുവയസ്സുകാരന് അങ്കണവാടിയില്‍ നിന്ന് തിളച്ച പാല്‍ നല്‍കിയെന്ന് പരാതി. തിളച്ച പാല്‍ കുടിച്ച കുട്ടിക്ക് ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന ജന്മനാ സംസാരശേഷിയില്ലാത്ത കുഞ്ഞ് കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 4 ദിവസമായി ചികിത്സയിലാണ്.

ഭക്ഷണമോ വെള്ളമോ കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ് കുട്ടിക്ക് ഇപ്പോള്‍. തിളച്ച പാല്‍ ചൂടോടെ വായില്‍ ഒഴിച്ചുനല്‍കിയെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags