കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവ നേഴ്സിൻ്റെ മൃതദേഹം കണ്ടെത്തി

kollam

കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ യുവ നേഴ്‌സിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം പുന്തലത്താഴം സ്വദേശി അമല്‍രാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഇന്നലെ രാത്രിയോടെ തിരയില്‍പ്പെട്ട് അമല്‍രാജിനെ കാണാതാവുകയായിരുന്നു. 

കൊല്ലം പോര്‍ട്ടിന് ഉള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

Tags