കുവൈറ്റ് അഗ്നിബാധയിൽ മരിച്ച നാലംഗ മലയാളി കുടുംബത്തിൻ്റെ മൃതദേഹം തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ എത്തിച്ചു

thiruvalla
thiruvalla

കുവൈറ്റ് അബ്ബാസിയ സൈഫ് പാർപ്പിട സമുച്ചയത്തിലുണ്ടായ അഗ്നി ബാധയിൽ വിഷപ്പുക ശ്വസിച്ച് മരിച്ച നാലംഗ മലയാളി കുടുംബത്തിൻ്റെ മൃതദേഹം തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ എത്തിച്ചു.

തിങ്കളാഴ്ച  രാവിലെ  ഒൻപതിന്  എമിറേറ്റ്സ് എയർവേസിന്റെ വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ എത്തിച്ച  മൃതദ്ദേഹങ്ങൾ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം 10  മണിയോടെ ബന്ധുക്കളും ജനപ്രതിനികളും  ചേർന്ന് ഏറ്റുവാങ്ങി.നോർക്ക  ക്രമീകരിച്ച നാല് ആംബുലൻസുകളിലായി  ഉച്ചയ്ക്ക്  ഒരു മണിയോടെ തിരുവല്ല സ്വകാര്യ മോർച്ചറിയിൽ മൃതദേഹങ്ങൾ എത്തിച്ചു .

thiruvalla

വ്യാഴാഴ്ച  പുലർച്ചെ  5.30 ന് വിലാപയാത്രയായി എത്തിക്കുന്ന മൃതദേഹങ്ങൾ ജിജോ പണി കഴിപ്പിച്ച  നീരേറ്റുപുറത്തെ വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന്  11.30 വീട്ടിലെ  സംസ്കാര ശുശ്രൂഷയ്ക്ക് ശേഷം 12.30 ന് പള്ളിയിൽ എത്തിച്ച് 1.15 ന് തലവടി  പടിഞ്ഞാറേക്കര മാർത്തോമ്മാ പള്ളി  സെമിത്തേരിയിലെ  കുടുംബകല്ലറയിൽ  സംസ്കരിക്കും.

ആലപ്പുഴ  ജില്ലാ കളക്ടറെ പ്രതിനിധീകരിച്ചു കുട്ടനാട് തഹസിൽദാർമാരായ പി വി ജയേഷ്, എസ്. അൻവർ , ഡെപ്പ്യൂട്ടി തഹസിൽദാർ വി.എസ് സൂരജ് , ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത് രാഷ്ട്രീയ സാമൂഹിക  സാംസ്‌കാരിക രംഗത്തുനിന്നുമുള്ള നിരവധിപേർ ഹോസ്പിറ്റലിൽ എത്തിയിരുന്നു.

Tags