ബോബി ചെമ്മണ്ണൂരിന് ജയിലില്‍ സഹായം ; 2 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

Sexual Assault Case; The health condition of arrested Bobby Chemmannur is satisfactory
Sexual Assault Case; The health condition of arrested Bobby Chemmannur is satisfactory

തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരിന് ജയിലില്‍ സഹായം ഒരുക്കിയ 2 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. മധ്യമേഖല ജയില്‍ ഡിഐജി അജയകുമാര്‍, കാക്കനാട് ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ജയില്‍ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ബോബി ചെമണ്ണൂരിന് ജയിലില്‍ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചതായി കണ്ടെത്തിയത്.

ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ ആയിരിക്കുന്ന സമയത്ത് മധ്യമേഖല ഡിഐജി അജയകുമാര്‍ ബോബി ചെമണ്ണൂരിന്റെ മറ്റൊരു കാറില്‍ എത്തി. വിസിറ്റേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാതെ ബോബി ചെമണ്ണൂരിന് പരിചയക്കാരുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ഒരുക്കി എന്നാണ് കണ്ടെത്തല്‍.

ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം അദ്ദേഹത്തിന്റെ ടോയ്‌ലറ്റ് ഉള്‍പ്പെടെ ഉപയോഗിക്കാനായി ബോബി ചെമ്മണ്ണൂരിന് നല്‍കി എന്നാണ് കണ്ടെത്തല്‍. ജയില്‍ മേധാവി അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന് കൈമാറി. ഇതിന് പിന്നാലെയാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തത്.

Tags