തൃശ്ശൂരിൽ കടലില്‍ കുടുങ്ങിയ ബോട്ടും എട്ട് മത്സ്യ തൊഴിലാളികളെയും രക്ഷപ്പെടുത്തി


തൃശൂര്‍: ഫിഷ് ലാന്‍ഡിങ്ങ് സെന്ററില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ശ്രോദ്ധാമോള്‍ എന്ന ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ എട്ട് മത്സ്യ തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ടില്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് റെസ്‌ക്യൂ സംഘം രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കടലില്‍ 17 നോട്ടിക്കല്‍ മൈല്‍ അകലെ അഴിമുഖം വടക്ക്്പടിഞ്ഞാറ് ഭാഗത്ത് എഞ്ചിന്‍ നിലച്ച് കുടുങ്ങിയ തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി നിഫ്റ്റിന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ശ്രേദ്ധാ മോള്‍ എന്ന ബോട്ടും കുളച്ചല്‍ സ്വദേശികളായ മത്സ്യത്തൊഴിലാളികളെയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചത്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് 1.20 ഓടുകൂടിയാണ് ബോട്ടും തൊഴിലാളികളും കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി. സീമയുടെ നിര്‍ദേശാനുസരണം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് വിജിലന്‍സ് വിങ് ഓഫീസര്‍മാരായ ഇ.ആര്‍. ഷിനില്‍കുമാര്‍, വി.എന്‍. പ്രശാന്ത്കുമാര്‍, വി.എം. ഷൈബു, റസ്‌ക്യൂ ഗാര്‍ഡ്മാരായ പ്രസാദ്, കൃഷ്ണപ്രസാദ്, ബോട്ട് സ്രാങ്ക് ദേവസി മുനമ്പം, എഞ്ചിന്‍ ഡ്രൈവര്‍ റോക്കി എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Tags

മുഡാ ഭൂമി അഴിമതി കേസ്; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഭാര്യക്കും ലോകായുക്തയുടെ ക്ലീന്‍ ചിറ്റ്
കര്‍ണാടകയിലെ മുഡാ ഭൂമി അഴിമതി കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്തയുടെ ക്ലീന്‍ ചിറ്റ്. സിദ്ധരാമയ്യ, ഭാര്യ, മറ്റ് പ്രതികള്‍ തുടങ്ങിയവര്‍ക്കെതിരെ തെളിവുകളില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ലോകാ