പൊതിച്ചോറിന് പുറമെ രക്തദാനവും സേവനപാതയില്‍ പുത്തന്‍ പദ്ധതിയുമായി ഡി.വൈ. എഫ്. ഐ പ്രവര്‍ത്തകര്‍

DYFI BLOOD

തലശേരി:സര്‍ക്കാര്‍ ആശുപത്രിയിലെ രക്തക്ഷാമത്തിന് പരിഹാരം കാണാന്‍ ക്യാംപയിന്‍ പ്രവര്‍ത്തനവുമായി യുവജനസംഘടനാ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി.  ബ്ലഡ് ബാങ്കുകളിലെ 'രക്തക്ഷാമത്തിന് പരിഹാരം കാണാന്‍  എല്ലാ ആഴ്ചകളിലെയും ശനി ഞായര്‍ ദിവസങ്ങളില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രികളിലെത്തി  രക്തദാനം നടത്തുന്ന പദ്ധതിക്കാണ് തുടക്കമായത്. തലശ്ശേരി ജനറല്‍  ആശുപത്രിയില്‍ ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറര്‍ കെ.ജി.ദിലീപ് രക്തദാനം ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.

ആഴ്ചയില്‍ ശനി നായര്‍ ദിവസങ്ങളില്‍ തലശ്ശേരി  ജനറല്‍ ആശുപത്രിയിലും എല്ലാ ശനിയാഴ്ചയും മലബാര്‍ ക്യാന്‍സര്‍ സെന്ററിലും പതിനഞ്ച് പ്രവര്‍ത്തകര്‍  വീതം രക്തം നല്‍കും.തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ കൂത്തുപറമ്പ് പിണറായി ബ്ലോക്ക് കമ്മിറ്റികളും മലബാര്‍ കാന്‍സര്‍ സെന്ററിലും  തലശ്ശേരി പാനൂര്‍ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ മേഖലാ കമ്മിറ്റികളും രക്തം ദാനം ചെയ്യും.    തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറര്‍ കെ ജി ദിലീപ് രക്തദാനം ചെയ്ത് പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

'ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം അഖില്‍ പി.എം.  കൂത്തുപറമ്പ് ബ്ലോക്ക് സെക്രട്ടറി  വി.ഷിജിത്ത്, തലശ്ശേരി ബ്ലോക്ക് സെക്രട്ടറി പി സനീഷ്  ,ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് ഫാസില്‍ എന്നിവര്‍ പങ്കെടുത്തു.തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ കൂത്തുപറമ്പ് സൗത്ത്, ചൊക്‌ളി മേഖലകളാണ് രക്തദാനം ചെയ്യുന്നത്. വര്‍ഷങ്ങളായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കായി ഉച്ചഭക്ഷണത്തിനായി പൊതിച്ചോര്‍ ഡി.വൈ. എഫ്. ഐ നല്‍കിവരുന്നുണ്ട്. ഇതോടൊപ്പം മറ്റു ജീവകാരുണ്യപ്രവര്‍ത്തനങ്ങളും നടത്തിവരുന്നുണ്ട്. ഇതോടൊപ്പമാണ് രോഗികള്‍ക്ക് ആശ്വാസമായി രക്തദാനവും നടത്തുന്നത്.

Tags