‘നരേന്ദ്ര മോദി എത്ര ശ്രമിച്ചാലും ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല’ : രമേശ് ചെന്നിത്തല

google news
ramesh chennithala

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മോദി എത്ര ശ്രമിച്ചാലും കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ചെന്നിത്തല. സോളാര്‍ കേസില്‍ എല്ലാ കാര്യങ്ങളും കണ്ടെത്തിയതാണ്. സ്വര്‍ണ്ണക്കടത്തില്‍ കേന്ദ്ര ഏജന്‍സികള്‍ എന്തു കൊണ്ട് അന്വേഷിക്കുന്നില്ല. സ്വര്‍ണ്ണക്കടത്തില്‍ മറുപടി പറയേണ്ടത് മോദിയാണ്. ഭാരത് ജോഡോ സമാപന സമ്മേളനത്തില്‍ ഇടത് നേതാക്കളെ ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കുമെന്നാണ് വിശ്വാസമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

യൂണിവേഴ്‌സിറ്റി കലോത്സവത്തിലെ കോഴ വിവാദത്തില്‍ എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല. എസ്എഫ്‌ഐ സാമൂഹ്യ വിരുദ്ധ സംഘടനയാണെന്ന് ചെന്നിത്തല പറഞ്ഞു. കോഴ നല്‍കിയതും അതിനെതിരെ പരാതി കൊടുക്കുന്നതും എസ്എഫ്‌ഐയാണ്. എസ്എഫ്‌ഐയെ നിയന്ത്രിക്കാന്‍ സിപിഎമ്മിനോ പൊലീസിനോ കഴിയുന്നില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
 

Tags