മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിൻറെ ആഹ്ലാദപ്രകടനം; പടക്കം പൊട്ടിക്കുന്നതിനിടെ ബിജെപി പ്രവർത്തകന് പരിക്കേറ്റു

google news
fire crackers

തിരുവല്ല: മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരം ഏറ്റതിന്റെ ഭാഗമായി തിരുവല്ലയിലെ പെരിങ്ങരയിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെ ബിജെപി പ്രവർത്തകന്റെ കൈപ്പത്തിക്ക് ഗുരുതര പരിക്കേറ്റു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ അശ്വതി രാമചന്ദ്രന്റെ മകൻ പെരിങ്ങാടത്ത് അനീഷ് ചന്ദ്രൻ (37 ) നാണ് പരിക്കേറ്റത്. 

ഞായറാഴ്ച രാത്രി 8 മണിയോടെ പെരിങ്ങര മൂവിടത്ത് പടി ജംഗ്ഷന് സമീപം ആയിരുന്നു സംഭവം. ഗുണ്ട് പൊട്ടിക്കുന്നതിനിടെ അനീഷിന്റെ വലത് കൈപ്പത്തിക്ക് പരിക്കേൽക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അനീഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

Tags