കൊടികെട്ടുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകന്‍ ഏണിയില്‍നിന്ന് വീണുമരിച്ചു

google news
ladder

തൃശൂർ: നാട്ടിക മണ്ഡലത്തിലെ താന്ന്യത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊടികെട്ടുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകന്‍ ഏണിയില്‍നിന്ന് വീണുമരിച്ചു. അഴിമാവ് ഒറ്റാലി ശേഖരന്റെ മകന്‍ ശ്രീരംഗന്‍ (57) ആണ് മരിച്ചത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അലങ്കാരങ്ങള്‍ ഒരുക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ചൊവ്വാഴ്ച സംസ്‌കരിക്കും. ഭാര്യ: ജ്യോത്സന. മകള്‍: രാഖി.