എറണാകുളത്ത് മേജർ രവിയും കൊല്ലത്ത് സന്ദീപ് വാചസ്പതിയും; നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ ബിജെപി ഇന്ന് പ്രഖ്യാപിക്കും

google news
bjp kollam

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം, എറണാകുളം,ആലത്തൂർ, വയനാട് എന്നീ നാല് മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കൊല്ലത്ത് സന്ദീപ് വാചസ്പതി, എറണാകുളത്ത് മേജർ രവി, ആലത്തൂർ രേണു സുരേഷ്, വയനാട് അബ്ദുള്ളക്കുട്ടി എന്നിവരുടെ പേരുകളാണ് ഇന്ന് പ്രഖ്യാപിക്കുക. ബിജെപി മത്സരിക്കുന്ന 16 മണ്ഡലങ്ങളിൽ 12 ഇടങ്ങളിലെ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മറ്റ് ബിജെപി സ്ഥാനാർത്ഥികൾ

കാസർകോട് - എം എൽ അശ്വിനി
കണ്ണൂർ - സി രഘുനാഥ് 
വടകര - പ്രഫുൽ കൃഷ്ണ 
കോഴിക്കോട് - എം ടി രമേശ് 
മലപ്പുറം - അബ്ദുൽ സലാം 
പൊന്നാനി - നിവേദിത സുബ്രമണ്യം 
പാലക്കാട് - സി കൃഷ്ണകുമാർ 
തൃശൂർ - സുരേഷ് ഗോപി 
ആലപ്പുഴ -ശോഭ സുരേന്ദ്രന്‍ 
പത്തനംതിട്ട - അനിൽ ആന്റണി 
ആറ്റിങ്ങൽ - വി മുരളീധരൻ 
തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖർ