ബി.ജെ.പി എന്തിനാണ് മാലിന്യങ്ങൾ ശേഖരിക്കുന്നത്, മണവും ഗുണവുമുള്ള ഒരുത്തൻ പോലുമില്ല : ഷിബു ബേബി ജോൺ

google news
shibu

കൊല്ലം: ബി.ജെ.പിയിലേക്ക് പോകുന്ന രാഷ്ട്രീയ നേതാക്കളെ പരിഹസിച്ച് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. 370 സീറ്റുകൾ കിട്ടുമെന്ന് പറയുന്ന ബി.ജെ.പി എന്തിനാണ് ഈ മാലിന്യങ്ങൾ ശേഖരിക്കുന്നതെന്ന് ഷിബു ബേബി ജോൺ ചോദിച്ചു.

ഇനിയും ബി.ജെ.പിയിലേക്ക് വരുന്ന ആളുകൾക്ക് വേണ്ടിയാണ് സീറ്റുകൾ ഒഴിച്ചിട്ടിരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറയുന്നു. തങ്ങളുടെ കൂട്ടത്തിൽ മണവും ഗുണവുമുള്ള ഒരുത്തൻ പോലുമില്ലെന്നും ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി കാത്തിരിക്കുകയാണെന്നുമാണ് സുരേന്ദ്രൻ പറഞ്ഞതിന്‍റെ അർഥമെന്നും ഷിബു ബേബി ജോൺ പരിഹസിച്ചു.

അതേസമയം, ഭരണപരാജയം മറച്ചുവെക്കാനാണ് താൻ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന പ്രചരണം ഇടതുപക്ഷം നടത്തുന്നതെന്ന് യു.ഡി.എഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. 1988ൽ നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ ആർ.എസ്.പി ചിഹ്നത്തിലാണ് താൻ മത്സരിച്ചത്. അതേ ചിഹ്നത്തിലാണ് തുടർന്നും മത്സരിച്ചത്. അത് തന്‍റെ രാഷ്ട്രീയ വ്യക്തിത്വവും അഭിമാനവുമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.
 

Tags