ബിജെപി നേതാവ് ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രിയാവും

george

ന്യൂഡല്‍ഹി: ബിജെപി നേതാവ് ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രിയാവുമെന്ന് റിപ്പോർട്ടുകൾ. പുറത്തുവരുന്ന വിവരങ്ങൾ ശരിയായാൽ ഇതോടെ മന്ത്രി സഭയിലെ രണ്ടാമത്തെ മലയാളിയാവും ജോര്‍ജ് കുര്യന്‍. രാവിലെ പ്രധാനമന്ത്രിയുടെ യോഗത്തിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഏത് വവകുപ്പായിരിക്കും നൽകുക എന്ന കാര്യത്തിൽ വ്യക്തമല്ല. ബിജെപി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ വൈസ് ചെയര്‍മാനായിരുന്നു ജോര്‍ജ് കുര്യന്‍. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.

സുരേഷ് ഗോപിയാണ് കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രി. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ നരേന്ദ്രമോദിക്ക് ഒപ്പം കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്യും.

Tags