കോടിയേരിയുടെ പ്രതിമ അനാച്ഛാദനത്തിൽ പങ്കെടുത്ത് ബിജെപി നേതാവ്; ബിജെപിയിൽ അതൃപ്തി
Updated: Oct 1, 2024, 13:36 IST
കണ്ണൂര്‍: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ പ്രതിമ അനാച്ഛാദനത്തിന് ബിജെപി കണ്ണൂർ ജില്ലാ അധ്യക്ഷന്‍ എന്‍ ഹരിദാസ് പങ്കെടുത്തതിൽ ബിജെപിയിൽ അതൃപ്തി. പരിപാടിയില്‍ പങ്കെടുത്തത് വഴി ബലിദാനികളെ പാര്‍ട്ടി മറന്നുവെന്നാണ് ബിജെപിയിലെ ഒരു വിഭാഗം ആക്ഷേപം ഉന്നയിക്കുന്നത്.
അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അനുമതി വാങ്ങികൊണ്ടാണ് എന്‍ ഹരിദാസന്‍ പരിപാടിക്കെത്തിയതെന്നാണ് വിവരം. പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ബിജെപിയിലെ ഒരു വിഭാഗം അറിയിച്ചിരുന്നെങ്കിലും പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.