മതധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നത് ; ഇ പി ജയരാജന്‍

google news
ep jayarajan

തിരുവനന്തപുരം : മതദ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ജനങ്ങള്‍ അതിനെ ചെറുത്ത് തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഭരണം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. അതിന് ജനങ്ങളെ അണിനിരത്തുകയാണ് എല്‍ഡിഎഫ്. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് ഉണ്ടാക്കില്ലെന്ന് ആദ്യം പറഞ്ഞ സംസ്ഥാനം കേരളമാണ്. പൗരത്വം നിഷേധിക്കുന്നവര്‍ക്കായി കേരളത്തില്‍ ജയിലുകള്‍ സ്ഥാപിക്കില്ല.

ജനങ്ങളില്‍ നിന്ന് വലിയ പിന്തുണയാണ് ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. ഇടതുമുന്നണിക്ക് അനുകൂലമായ തരംഗമാണ് കേരളത്തില്‍ ദൃശ്യമാകുന്നത്. 20 മണ്ഡലങ്ങളിലും എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ സജീവമാണ്. വലിയ ബഹുജന പിന്തുണയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. ന്യൂനപക്ഷ വിരുദ്ധ നിലപാടാണ് കേരളത്തില്‍ യുഡിഎഫ് സ്വീകരിക്കുന്നത്. ലീഗിന് കോണ്‍ഗ്രസ് നല്‍കിയത് 2 സീറ്റ് മാത്രമാണ്. കോണ്‍ഗ്രസ് എടുക്കുന്ന മൃദു ഹിന്ദുത്വ നിലപാടിനെ കുറിച്ച് ലീഗ് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 

Tags