‘ബി.ജെ.പിയുടേത് മികച്ച സ്ഥാനാർഥികൾ’ എന്ന ഇ.പി. ജയരാജ​ന്റെ പ്രസ്താവനക്ക് നന്ദി ; കെ. സുരേന്ദ്രൻ

google news
K Surendran

തിരുവനന്തപുരം : ‘ബി.ജെ.പിയുടേത് മികച്ച സ്ഥാനാർഥികൾ’ എന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജ​ന്റെ പ്രസ്താവനക്ക് നന്ദി അറിയിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ‘ഇ.പി. ജയരാജനെ അവമതിക്കുന്ന പ്രസ്താവന നടത്തില്ല. രണ്ടാം സർക്കാർ വന്ന ശേഷം ഇ.പി ജയരാജൻ പറയുന്നതിൽ വസ്തുതയുണ്ടെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

രണ്ടാം പിണറായി സർക്കാരിൽ മ​ന്ത്രിസഭയിൽനിന്ന് പ്രമുഖരെ മാറ്റിയത് പിണറായി വിജയന്‍റെ മരുമകനായ മുഹമ്മദ് റിയാസിന് വേണ്ടിയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. കുടുംബാധിപത്യ പാർട്ടിയായി സി.പി.എം മാറി. റിയാസ് എല്ലാ വകുപ്പിലും കൈയിട്ട് വാരുകയാണ്. സുധാകരനും ഇ.പി. ജയരാജനും ഇക്കാര്യം അറിയാം. മറ്റു മന്ത്രിമാർ നോക്കുകുത്തികളായി നിൽക്കുകയാണ്.

എസ്.എഫ്.ഐ ലക്ഷണമൊത്ത ഭീകരവാദ സംഘടനയായി മാറി. നിയമവാഴ്ച തകർന്നു. സർക്കാർ ഒത്താശയോടെയാണ് അക്രമം നടക്കുന്നത്. പൊലീസ് സഹായം ലഭിക്കുന്നതാണ് കിരാത വാഴ്ചക്ക് കാരണം. അധ്യാപകരെ മർദിച്ചത് എസ്.എഫ്.ഐ യൂനിയൻ നേതാക്കൾ ചേർന്നാണ്. ക്രിമിനലുകളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായില്ല. ഇടിമുറിയായ എംപ്ലോയിസ് യൂനിയൻ ഓഫിസ് അടച്ചു പൂട്ടണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
 

Tags