കണ്ണൂരിൽ വീട്ടില്‍ സ്‌ഫോടക വസ്തു ശേഖരം സൂക്ഷിച്ച ബി.ജെ.പി പ്രവര്‍ത്തകന്‍ ഒളിവില്‍

kannur

കണ്ണൂര്‍ : സെന്‍ട്രല്‍ പൊയിലൂരില്‍ രണ്ടുവീടുകളിലായി അനധികൃതമായി പടക്കം സൂക്ഷിച്ചതിന് ബി.ജെ.പി പ്രവര്‍ത്തകനെതിരെ കൊളവല്ലൂര്‍ പൊലിസ് ഇന്ന് രാവിലെ പത്തുമണിക്ക് കേസെടുത്തു.  

എട്ടേമുക്കാല്‍ ക്വിന്റല്‍  പടക്കവും രണ്ടുകിലോയോളം സ്‌ഫോടക വസ്തുക്കളുമാണ് പൊലിസ് കണ്ടെടുത്തത്.  വ്യാഴാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്കാണ് രഹസ്യവിവരമനുസരിച്ചു കൊളവല്ലൂര്‍ സി. ഐ കെ.സുമിത്ത് കുമാറിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം രണ്ടുവീടുകളിലും റെയ്ഡു നടത്തിയത്.

ബി.ജെ.പി പ്രവര്‍ത്തകനായ വടക്കയില്‍ പ്രമോദ് കുടുംബസമേതം താമസിക്കുന്ന വീട്ടിലും ഇതിനു തൊട്ടടുത്തു ഇയാളുടെ ബന്ധു ശാന്ത താമസിക്കുന്ന വീട്ടിലുമാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്.

 പ്രമോദിന്റെ വീട്ടില്‍ നിന്നും 439-കിലോ ചൈനീസ പടക്കങ്ങളും 1.7-കിലോ ഫയര്‍വര്‍ക്‌സുമാണ് പിടിച്ചെടുത്തത്. ശാന്തയുടെ വീട് പൂട്ടിയിട്ട നിലയിലായിരുന്നു ഇവിടെ നിന്നും 336.5 കിലോ ചൈനീസ് പടക്കങ്ങള്‍ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വിഷുവിപണി ലക്ഷ്യമിട്ടു കൊണ്ടുവന്ന പടക്കങ്ങളാണിത്. എന്നാല്‍ പ്രമോദിന് ഇതിനുളളള ലൈസന്‍സില്ലെന്നു പൊലിസ് കണ്ടെത്തിയിരുന്നു

Tags