അവ്യക്തത നിറഞ്ഞ പഴയ മാപ്പിന് പകരം ഇഎസ്എ ജിയോ കോഡിനേറ്റ്സ് രേഖപ്പെടുത്തിയ ഭൂപടം ജനങ്ങൾക്ക് ലഭ്യമാക്കണം; ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

Bishop Mar Joseph Pamplany reacting to the draft notification of environmentally sensitive areas
Bishop Mar Joseph Pamplany reacting to the draft notification of environmentally sensitive areas

ദ്യോഗസ്ഥരുടെ ഇഷ്ടാനിഷ്ട്ടങ്ങൾക്കോ അവരുടെ ദയാദക്ഷിണ്യങ്ങൾക്കും കർഷകരെ ബലിയേടക്കുന്ന ഗതികേടിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ഈ വിഷയത്തിൽ നടപടി എടുക്കണമെന്നാണ് മലയോര ജനത ആവശ്യപ്പെടുന്നതെന്നും മാർ ജോർജ് പാംപ്ലാനി കൂട്ടിച്ചേർത്തു.

അവ്യക്തത നിറഞ്ഞ പഴയ മാപ്പിന് പകരം സംസ്ഥാനം തയ്യാറാക്കിയ ഇഎസ്എ ജിയോ കോഡിനേറ്റ്സ് രേഖപ്പെടുത്തിയ ഭൂപടം ജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പരാതി അറിയിക്കാനുള്ള സമയം നീട്ടി നൽകാൻ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും അവ്യക്തത നീക്കി ജനങ്ങളുടെ ആശങ്ക അകറ്റാനും നീതി ലഭ്യമാക്കാനും തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഇഎസ്എ (ESA) നോട്ടിഫിക്കേഷൻ അതിന്റെ അഭിപ്രായങ്ങൾ അറിയിക്കാനുള്ള സമയ പരിധി സെപ്റ്റംബർ 30ന് അവസാനിക്കുകയാണ്. ഇഎസ്എ അഥവാ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പരിധിയിൽ പെടുത്തി തങ്ങളുടെ കൃഷി ഭൂമി നഷ്ടമാകുമോ എന്നുള്ള വലിയ ആശങ്കയിലാണ് മലയോര കർഷകർ.  ഇഎസ്എ മാപ് പ്രസിദ്ധീകരിച്ചപ്പോൾ മറ്റെല്ലാ സംസ്ഥാനങ്ങളും ജിയോ കോർഡിനേറ്റുകൾ ഉൾപ്പെടുന്ന മാപ്പുകൾ പ്രസിദ്ധപ്പെടുത്തി. എന്നാൽ കേരളത്തിന്റെ മാപ്പ് ബയോ ഡിവേഴ്സിറ്റി ബോർഡിന്റെ അപ്പിലുണ്ട് എന്നാണ് പറഞ്ഞത്. 

ആ വെബ്സൈറ്റ് പരിശോധിക്കുമ്പോൾ ജിയോ കോർഡിനേറ്റിങ് ഉൾപ്പെടുന്ന മാപ്പുകൾ നമുക്ക് ലഭ്യമല്ല. മറിച് സെർവ്വേ നമ്പറുകൾ മാത്രമേ അവിടെ ഉള്ളു. കർഷകർക്ക് ഇത് പരിശോധിച്ചാൽ തങ്ങളുടെ ഭൂമി ഇതിൽ ഉൾപ്പെട്ടോ ഇല്ലയോ എന്ന് അറിയാൻ ഉള്ള സാഹചര്യം ഇല്ല. ഉദ്യോഗസ്ഥരുടെ ഇഷ്ടാനിഷ്ട്ടങ്ങൾക്കോ അവരുടെ ദയാദക്ഷിണ്യങ്ങൾക്കും കർഷകരെ ബലിയേടക്കുന്ന ഗതികേടിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ഈ വിഷയത്തിൽ നടപടി എടുക്കണമെന്നാണ് മലയോര ജനത ആവശ്യപ്പെടുന്നതെന്നും മാർ ജോർജ് പാംപ്ലാനി കൂട്ടിച്ചേർത്തു.
 

Tags