പക്ഷിപ്പനി ; ചാത്തമംഗലത്തെ റീജിണല്‍ പോള്‍ട്രിഫാം അണുവിമുക്തമാക്കി

hen

പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലത്തെ റീജിണല്‍ പോള്‍ട്രിഫാം അണുവിമുക്തമാക്കി. പ്രദേശത്ത് കോഴികള്‍ ഉള്‍പ്പടെയുള്ള വളര്‍ത്തു പക്ഷികളെ കൊല്ലുന്ന നടപടികള്‍ പൂര്‍ത്തിയായി. ഇതുവരെ കോഴികള്‍ ഉള്‍പ്പടെ പന്ത്രണ്ടായിരം പക്ഷികളെ കൊല്ലുകയും മുപ്പതിനായിരം മുട്ടകളും ഒന്‍പതര ടണ്‍ കോഴിത്തീറ്റ നശിപ്പിക്കുകയും ചെയ്തു. 

മൃഗസംരക്ഷണ വകുപ്പിന്റെ പത്ത് റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളാണ് പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. സര്‍ക്കാര്‍ ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Share this story