നേതാക്കളുടെ സ്മൃതി മണ്ഡപത്തിന് നേരെയുണ്ടായ അക്രമത്തിൽ പാർട്ടി പ്രവർത്തകർ സമചിത്തത കൈവെടിയരുതെന്ന് ബിനീഷ് കോടിയേരി

google news
ssss

കണ്ണൂർ: സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണൻ്റെ ഉൾപ്പെടെയുള്ള സ്മൃതി മണ്ഡപം രാസലായനി ഒഴിച്ചു വികൃതമാക്കിയ പയ്യാമ്പലത്തെ സ്മൃതി മണ്ഡപം സ്പീക്കർ എ.എൻ ഷംസീർ, കോടിയേരിയുടെ പുത്രൻ ബിനീഷ് കോടിയേരി എന്നിവർ സന്ദർശിച്ചു.തന്റെ പിതാവ് ഉൾപ്പെടെയുള്ളവരുടെ സ്തൂപം പയ്യാമ്പലത്ത് രാസലായനി ഉപയോഗിച്ചു വികൃതമാക്കിയത് അപരിഷ്കൃതരാഷ്ട്രീയമാണെന്ന് ബിനീഷ് കോടിയേരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബോധപൂർവ്വം പാർട്ടി പ്രവർത്തകരുടെ സമചിത്തത കൈവെടിയിക്കാനുള്ള നീക്കമാണ് നടത്തിയത്. എല്ലാവരും തെരഞ്ഞെടുപ് പ്രവർത്തനങ്ങളിൽ മുഴുകി നിൽക്കുന്ന വേളയിലാണ് സംഭവം നടന്നത്. ഇടതുപക്ഷത്തിന് നല്ല സാധ്യതയുള്ള തെരഞ്ഞെടു പാണ് നടക്കാൻ പോകുന്നത് അതില്ലാതെയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കരുത്തുറ്റ പാർട്ടിക്ക് മാത്രമേ പ്രശ്നങ്ങൾ സമചിത്തതയോടെ നേരിടാൻ കഴിയുമെന്ന് കോടിയേരി പറയാറുണ്ട്.

അതു തന്നെയാണ് തനിക്കും പാർട്ടി പ്രവർത്തകരോട് പറയാനുള്ളതെന്നും ബിനീഷ് കോടിയേരി പറഞ്ഞു. തന്റെ പിതാവിന്റെ മാത്രമല്ല നാല് സ്മൃതി മണ്ഡപങ്ങൾക്കു നേരെ അക്രമം നടന്നിട്ടുണ്ട്. ഒരു മകനെന്ന നിലയിൽ ഈ കാര്യത്തിൽ ദുഖമുണ്ടെന്നും വാർത്ത അറിഞ്ഞതു മുതൽ അമ്മ വിനോദിനി കരയുകയാണെന്നും അവർ പറഞ്ഞത് അനുസരിച്ചാണ് താൻ ഇവിടെ എത്തിയതെന്നും ബിനീഷ് കോടിയേരി പറഞ്ഞു. സ്പീക്കർ എ.എൻ ഷംസീറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Tags