താമരശ്ശേരി ചുരത്തിൽ ബൈക്കിന് മുകളിലേക്ക് പാറ വീണു ; ഒരു മരണം
Sun, 17 Apr 2022

ലക്കിടി: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിക്കുന്ന ബൈക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ടുവീണ് പരിക്കേറ്റ യുവാക്കളിൽ ഒരാൾ മരിച്ചു. വണ്ടൂർ സ്വദേശിയായ അഭിനവ് ആണ് മരിച്ചത്.
ഇയാളുടെ ഒപ്പമുണ്ടായിരുന്ന അനീഷ് പരിക്കേറ്റ് കോഴിക്കോട് ആശുപത്രിയിൽ ചികിൽസയിലാണ്. ശനിയാഴ്‌ച ഉച്ചയോടെ ചുരത്തിലെ ആറാം വളവിലാണ് അപകടം നടന്നത്. ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്നു.