കൊച്ചിയിൽ നിർത്തിയിട്ട ബൈക്കിന് തീപിടിച്ചു
ഒമാനിലെ വ്യവസായ മേഖലയില്‍ തീ പിടുത്തം

കൊച്ചി: മേനകാ ജങ്‌ഷനിൽ നിർത്തിയിട്ട ബൈക്കിന് തീപിടിച്ചു. തൃപ്പൂണിത്തുറ സ്വദേശി ലിയോൺ ക്രിസ്‌റ്റിയുടെ ബൈക്കിനാണ് തീ പിടിച്ചത്. ബൈക്ക് പൂർണമായും കത്തിനശിച്ചു. ബൈക്ക് പാർക്ക് ചെയ്യാൻ ഒരുങ്ങവേയാണ് തീ ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ഓടിമാറിയതിനാൽ ദുരന്തം ഒഴിവായി. ക്ളബ്‌ റോഡിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ്‌ സ്‌ഥലത്തെത്തിയാണ് തീ കെടുത്തിയത്.

എന്നാൽ, ബൈക്കിന് തീ പിടിച്ചതിന്റെ കാരണം വ്യക്‌തമായിട്ടില്ല. ഇന്ധന ചോർച്ചയാണോ കാരണമെന്നും പരിശോധിക്കുന്നുണ്ട്. വേനൽ കടുക്കുന്നതിനാൽ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Share this story