ഓട്ടോയില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

google news
accident

ആലപ്പുഴ  അര്‍ത്തുങ്കല്‍ തീരദേശ റോഡില്‍ ഓട്ടോയില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കടക്കരപ്പള്ളി ഇലങ്ങാട്ട് പരേതനായ ബാബുവിന്റെ മകന്‍ കിച്ചുവാണ് മരിച്ചത്. കേടായ ഓട്ടോ കെട്ടി വലിച്ചു കൊണ്ടു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ആലപ്പുഴ  അര്‍ത്തുങ്കല്‍ തീരദേശ റോഡില്‍ വെച്ച് അപകടം ഉണ്ടായത്. അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്ക പള്ളിക്ക് സമീപം കേടായ ഓട്ടോ മറ്റൊരു ഓട്ടോയെത്തിച്ച് കെട്ടിവലിക്കുന്നതിനിടയില്‍ കിച്ചുവിന്റെ ബൈക്ക് ഇതില്‍ ഇടിക്കുകയായിരുന്നുവെന്ന് അര്‍ത്തുങ്കല്‍ പൊലീസ് പറഞ്ഞു. ബൈക്ക് ഇടിച്ച ഉടന്‍ തന്നെ കിച്ചുവിനെ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags