നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

Big ganja hunt at Nedumbassery airport
Big ganja hunt at Nedumbassery airport

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. 2.376 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നും നെടുമ്പാശ്ശേരിയിൽ എത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 

ബാങ്കോക്കിൽ നിന്ന് വന്ന എയർ ഏഷ്യ വിമാനത്തിലാണ് 7.92 കിലോ കഞ്ചാവ് കടത്തിയത്. 17 ബാഗുകളിലായി തുണികൾക്കൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇയാളെ അറസ്റ്റ് ചെയ്ത് അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നെടുമ്പാശ്ശേരിയിൽ മുമ്പും കഞ്ചാവ് പിടികൂടിയിട്ടുണ്ട്. ഈ വർഷമാദ്യം ബാങ്കോക്കിൽ നിന്നും കഞ്ചാവുമായി എത്തിയ യാത്രക്കാരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസിന്‍റെ പിടിയിലായിരുന്നു.
വയനാട് സ്വദേശി ഡെന്നിയാണ് പിടിയിലായത്. ബാഗേജിനകത്ത് എട്ട് പാക്കറ്റുകളിലാക്കി സൂക്ഷിച്ച 3299 ഗ്രാം കഞ്ചാവായിരുന്നു അന്ന് പിടികൂടിയത്.