കണ്ണൂർ നഗരത്തിൽ വൻ മയക്കു മരുന്ന് വേട്ട

Big drug hunt in Kannur city
Big drug hunt in Kannur city
കണ്ണൂർ ടൌൺ ഭാഗത്തും പരിസര പ്രദേശങ്ങളിലും മയക്കു  മരുന്നുകൾ  വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ്  അറസ്റ്റിലായ ദീപു സഹാനി

കണ്ണൂർ:  കണ്ണൂർ നഗരത്തിൽ   2 കിലോ ഗ്രാം കഞ്ചാവും 95 ഗ്രാം MDMA യും  333മില്ലി ഗ്രാം LSD സ്റ്റാമ്പുവുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. എക്സൈസ്  കമ്മീഷണർ സ്‌ക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബുവിന്  ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ ജനാർദ്ദനൻ പി പി യും പാർട്ടിയും കണ്ണൂർ ടൌൺ ഭാഗത്തു നടത്തിയ പരിശോധനയിൽ താളിക്കാവ് പരിസരത്ത് വെച്ച് 2 കിലോ ഗ്രാം കഞ്ചാവും 95 ഗ്രാം MDMA യും   333മില്ലി ഗ്രാം LSD സ്റ്റാമ്പുവുമായി ഉത്തർപ്രദേശ് വരാണസി സ്വദേശി ദീപു സഹാനി ( വയസ്സ് -24/2024)*എന്നയാളെ*അറസ്റ്റ് ചെയ്തു. 

കണ്ണൂർ ടൌൺ ഭാഗത്തും പരിസര പ്രദേശങ്ങളിലും മയക്കു  മരുന്നുകൾ  വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ്  അറസ്റ്റിലായ ദീപു സഹാനി. വളരെ ആസൂത്രിതമായി വിവിധയിനം മയക്കു മരുന്ന് വ്യാപാരം നടത്തുന്ന പ്രതി നിരവധി മയക്കു മരുന്ന് കേസിലെ പ്രതിയാണ്. ഒരു മാസം മുമ്പ് ജയിൽവാസം കഴിഞ്ഞു പുറത്തിറങ്ങിയതാണ് പ്രതി..

Big drug hunt in Kannur city

 തൊണ്ടിമുതലുകളും കസ്റ്റഡിയിൽ എടുത്ത് കേസ് കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിൽ ഓഫീസിൽ U/s 22(C),20(b)(ii)(B )of NDPS Act 1985 പ്രകാരംകേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ കണ്ണൂർ JFCM l കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. തുടർ നടപടികൾ വടകര NDPS കോടതിയിൽ നടക്കും.
 
  കേസ് കണ്ടെടുത്ത പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഉണ്ണികൃഷ്ണൻ വി പി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) സുഹൈൽ പി പി, റിഷാദ് സി എച്ച്, രജിത്ത് കുമാർ എൻ, സജിത്ത് എം, സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, നിഖിൽ പി സീനിയർ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ(ഗ്രേഡ്)അജിത്ത് സി, EI & IB അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് )ഷജിത്ത് കെ  എന്നിവരും ഉണ്ടായിരുന്നു.

Also read: പാര്‍ട്ടിയില്‍ പ്രകമ്പനം സൃഷ്ടിക്കാന്‍ ആത്മകഥയുമായി ഇ.പിയെത്തുമോ ? സി.പി. എം നേതൃത്വത്തിന് തലവേദനയായി ഉന്നത നേതാവ്തനിക്കെതിരെയുളള ആരോപണങ്ങളില്‍ തിരിച്ചടിക്കാന്‍ കണ്ണൂരിലെ കരുത്തന്‍ കളത്തിലിറങ്ങുന്നു

Tags