വ്യാജ മദ്യവുമായി ഇടുക്കിയിൽ ബെവ്കോ ജീവനക്കാരൻ പിടിയിൽ
Tue, 24 Jan 2023

ബെവ്കോ ഔട്ട് ലെറ്റിൽ നിന്നും മദ്യം വാങ്ങി കച്ചവടം നടത്തുന്നവർക്ക്
ഇടുക്കി: ഇടുക്കി പൂപ്പാറയിൽ ബെവ്കോ ജീവനക്കാരൻ അടക്കം നാലു പേർ വ്യാജമദ്യവുമായി പിടിയിൽ. ശാന്തൻപാറ പോലീസിൻ്റെ വാഹന പരിശോധനക്കിടെയാണ് 35 ലിറ്റർ വ്യാജമദ്യവുമായി ഇവർ പിടിയിലായത്.
ബെവ്കോ ജീവനക്കാരൻ തിരുവനന്തപുരം സ്വദേശി ബിനു, സുഹൃത്ത് തിരുവനന്തപുരം സ്വദേശി ബിജു, ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വിനു മാത്യു, മകൻ എബിൻ എന്നിവരാണ് പിടിയിലായത്.ബെവ്കോ ഔട്ട് ലെറ്റിൽ നിന്നും മദ്യം വാങ്ങി കച്ചവടം നടത്തുന്നവർക്ക് വിൽക്കാനാണ് മദ്യം കൊണ്ടു വന്നത്.