വരുന്ന രണ്ടു ദിവസം ബെവ്കോ അവധി

bar
bar

ഇനി വരുന്ന രണ്ടുദിവസം കേരളത്തിൽ ബെവ്കോ അവധി. ഒക്ടോബർ 1, 2 തീയതികളിൽ ആണ് മദ്യഷോപ്പുകള്‍ക്ക് അവധി.ഡ്രൈഡേയും ഗാന്ധി ജയന്തിയും അടുത്തടുത്ത ദിവസങ്ങളിൽ ആയതിനാലാണ് ഒക്ടോബർ ഒന്നും രണ്ടും അവധി. എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ക്കും ഒക്ടോബർ 2 ഗാന്ധി ജയന്തിക്കും അവധിയാണ്.

അതേസമയം രണ്ടുദിവസം ബിവറേജസുകൾ അടച്ചിടുന്നതിനാൽ ഇന്ന് തിരക്ക് കൂടാനുള്ള സാധ്യത കൂടുതലാണ്. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ബെവ്കോ മദ്യവിൽപ്പന ശാലകൾ ഏഴ് മണിയ്ക്ക് അടയ്ക്കുന്നത്
എന്നാൽ ബാറുകൾ ഇന്ന് രാത്രി 11 മണി വരെ പ്രവർ‌ത്തിക്കും.

Tags