ന്യൂയോര്‍ക്ക് ടൈംസിന്റെ ലോക വിനോദ സഞ്ചാര മേഖലയിലെ പ്രധാന സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും; സന്തോഷം പങ്കുവച്ച് മുഖ്യമന്ത്രി

pinarayi vijayan

തിരുവനന്തപുരം: പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസിന്റെ ലോക വിനോദ സഞ്ചാര മേഖലയിലെ പ്രധാന സ്ഥലങ്ങളുടെ പട്ടികയില്‍ കേരളം ഇടം നേടിയതിന്റെ  സന്തോഷം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. 
വിനോദ സഞ്ചാരികള്‍ 2023ല്‍ സന്ദര്‍ശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിലാണ് കേരളവും ഇടം പിടിച്ചത്. ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ 13-ാം സ്ഥാനത്താണ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാന്‍ ഉത്സവ കാലങ്ങളില്‍ കേരളം സന്ദര്‍ശിക്കാം എന്ന ടാഗ് ലൈനോടു കൂടിയാണ് കേരളത്തെ ന്യൂയോര്‍ക്ക് ടൈംസ് പരിചയപ്പെടുത്തിയിരിക്കുന്നത്.

 കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങളെയും ന്യൂയോര്‍ക്ക് ടൈംസ് ശ്ലാഘിച്ചത് ഏറെ അഭിമാനകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ലോകോത്തരമായ ടൂറിസ്റ്റ് കേന്ദ്രമായി കേരളത്തെ മാറ്റിയെടുക്കാനുള്ള പരിശ്രമങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഇത്തരത്തിലുള്ള അംഗീകാരങ്ങളെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.
 

Share this story