ബേക്കലിൽ മദ്യലഹരിയിൽ മകന്റെ അടിയേറ്റ് വയോധികൻ മരിച്ചു

google news
dfh

കാഞ്ഞങ്ങാട് :ബേക്കലില്‍ മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. പള്ളിക്കര സ്വദേശി അപ്പുക്കുഞ്ഞിയാണ് (65)മരിച്ചത്. മകന്‍ പ്രമോദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം.

രണ്ടുദിവസമായി കുടുംബത്തില്‍ വഴക്കുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് അപ്പുക്കുഞ്ഞിക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ഞായറാഴ്ച ഇരുമ്പുവടികൊണ്ട് പ്രമോദ് അപ്പുക്കുഞ്ഞിയെ മര്‍ദിച്ചിരുന്നു. ഈ ആക്രമണത്തിൽ സാരമായി പരിക്കേറ്റ അപ്പുക്കുഞ്ഞിയുടെ തലയ്ക്ക് പതിനഞ്ചോളം സ്റ്റിച്ച് ഇടേണ്ടിയും വന്നിരുന്നു.

ഇതിന് പിന്നാലെ പൊലീസ് പ്രമോദിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തിയെങ്കിലും ആ സമയത്ത് പ്രമോദ് അവിടെ ഇല്ലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് വീണ്ടും വീട്ടിലെത്തിയ പ്രമോദ്, അപ്പുക്കുഞ്ഞിയെ അക്രമിക്കുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags