യു​വാ​വി​നെ മ​ര്‍ദി​ച്ച സം​ഭ​വം : ഗോ​സ്റ്റ്, വേ​ട്ടാ​ള​ന്‍, ബു​ളു, ശു​പ്പാ​ണ്ടി തുടങ്ങിയ ഏ​ഴു​പേ​ർ പി​ടി​യി​ൽ

arrest8

മേ​പ്പാ​ടി: ഗോ​സ്റ്റ്, വേ​ട്ടാ​ള​ന്‍, ബു​ളു, ശു​പ്പാ​ണ്ടി എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത പേ​രു​ക​ളി​ല്‍ അ​റി​യ​പ്പെ​ട്ട ഏ​ഴു ഗു​ണ്ട​ക​ളെ ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ പി​ന്തു​ട​ര്‍ന്ന് പി​ടി​കൂ​ടി തു​റു​ങ്കി​ല​ട​ച്ച് മേ​പ്പാ​ടി പൊ​ലീ​സ്. യു​വാ​വി​നെ സം​ഘം ചേ​ര്‍ന്ന് ക്രൂ​ര​മാ​യി മ​ര്‍ദി​ച്ചു പ​രി​ക്കേ​ല്‍പ്പി​ച്ച സം​ഭ​വ​ത്തി​ലാ​ണ് നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ കു​റ്റ​വാ​ളി​ക​ളെ മേ​പ്പാ​ടി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ മാ​സം അ​ഞ്ചി​ന് പു​ല​ര്‍ച്ച വ​ടു​വ​ന്‍ചാ​ല്‍ ടൗ​ണി​ല്‍ കാ​ര്‍ ബൈ​ക്കി​നോ​ട് ചേ​ര്‍ന്ന് ഓ​വ​ര്‍ടേ​ക്ക് ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ര്‍ക്ക​ത്തെ തു​ട​ര്‍ന്ന് യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍ദി​ച്ചു പ​രി​ക്കേ​ല്‍പ്പി​ച്ച് കാ​ര്‍ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ലാ​ണ് മു​ഴു​വ​ന്‍ പ്ര​തി​ക​ളെ​യും പൊ​ലീ​സ് വ​ല​യി​ലാ​ക്കി​യ​ത്.

തോ​മ്മാ​ട്ടു​ചാ​ല്‍, ക​ട​ല്‍മാ​ട്, കൊ​ച്ചു പു​ര​ക്ക​ല്‍ വീ​ട്ടി​ല്‍ വേ​ട്ടാ​ള​ന്‍ എ​ന്ന അ​ബി​ന്‍ കെ. ​ബോ​വ​സ് (29), മ​ല​പ്പു​റം, ക​ട​മ്പോ​ട്, ചാ​ത്ത​ന്‍ചി​റ വീ​ട്ടി​ല്‍ ബാ​ദു​ഷ (26), മ​ല​പ്പു​റം, തി​രൂ​ര്‍, പൂ​ക്ക​യി​ല്‍ പു​ഴ​ക്ക​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് റാ​ഷി​ദ് (29), വ​ടു​വ​ഞ്ചാ​ല്‍, കോ​ട്ടൂ​ര്‍, തെ​ക്കി​നേ​ട​ത്ത് വീ​ട്ടി​ല്‍ ബു​ളു എ​ന്ന ജി​തി​ന്‍ ജോ​സ​ഫ് (35), ചു​ള്ളി​യോ​ട്, മാ​ട​ക്ക​ര, പു​ത്ത​ന്‍വീ​ട്ടി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഷി​നാ​സ് (23), ചെ​ല്ല​ങ്കോ​ട്, വ​ട്ട​ച്ചോ​ല, വ​ഴി​ക്കു​ഴി​യി​ല്‍ വീ​ട്ടി​ല്‍ ശു​പ്പാ​ണ്ടി എ​ന്ന ടി​നീ​ഷ് (31), ഗോ​സ്റ്റ് അ​ഖി​ല്‍ എ​ന്ന ചെ​ല്ല​ങ്കോ​ട് ചി​ത്ര​ഗി​രി പ​ള്ളി​ക്കു​ന്നേ​ല്‍ വീ​ട്ടി​ല്‍ അ​ഖി​ല്‍ ജോ​യ്(32) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

Tags