ഏഴു കോടിയോളം രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ സൂക്ഷിച്ച കേസില്‍ ഒളിവില്‍ പോയ പ്രതികളെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി

google news
Bathery Police boldly nabs absconding accused in case of keeping fake Indian currency notes worth Rs 7 crore

 ബത്തേരി: കാസര്‍ഗോഡ് ഏഴു കോടിയോളം രൂപയുടെ (ആറു കോടി തൊണ്ണൂറ്റി ആറ് ലക്ഷം) വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ സൂക്ഷിച്ച കേസില്‍ ഒളിവില്‍ പോയ രണ്ടുപേരെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി. കാസര്‍ഗോഡ് സ്വദേശികളെ പെരിയ സി.എച്ച് ഹൗസ്,

അബ്ദുള്‍ റസാക്ക്(49), മവ്വല്‍, പരണ്ടാനം വീട്ടില്‍ സുലൈമാന്‍(52) എന്നിവരെയാണ് ബത്തേരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ബത്തേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ അമ്പലത്തറ പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. 

അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളാണ് ഇവര്‍. ബേളൂര്‍ വില്ലേജില്‍ ഗുരുപുരം എന്ന സ്ഥലത്ത് വാടകക്കെടുത്ത വീട്ടില്‍ സൂക്ഷിച്ചിരുന്ന വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ 20.03.2024 തീയതി രാത്രിയാണ് പോലീസ് കണ്ടെടുക്കുന്നത്. ഇവരെ ബത്തേരി പോലീസ് അമ്പലത്തറ പോലീസിന് വിട്ടുനല്‍കും. എസ്.ഐ സാബു, സിവില്‍ പോലീസ് ഓഫിസര്‍മാരായ എം.എസ്. ഷാന്‍, കെ. അജ്മല്‍, പി.എസ്. നിയാദ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Tags